ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ 41-ാമത് ബാച്ചിന്റെ ബിരുദദാനവും എട്ടാമത് ജി പാര്‍ത്ഥസാരഥി സ്മാരക പ്രഭാഷണവും മെയ് 10-ന് രാവിലെ 9.30 മുതല്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടന്നു. സീനിയര്‍ റെസിഡന്റുമാരുള്‍പ്പെടെ ബിരുദ/ ഡിപ്ലോമാ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 139 വിദ്യാര്‍ത്ഥികള്‍ ബിരുദദാനചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഡിഎം, എംസിഎച്ച്, പിഎച്ച്ഡി, എംപിഎച്ച്, ഡിപ്ലോമ, എംഎസ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും ബഹിരാകാശവകുപ്പ് മുന്‍ സെക്രട്ടറിയുമായ ഡോ. എസ്. സോമനാഥ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹം ബിരുദദാന പ്രഭാഷണം നടത്തി. ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ എന്റെറിക്, ഡയഗ്നോസ്റ്റിക്‌സ്, ജീനോമിക്‌സ് ആന്റ് എപ്പിഡമോളജി ഡയറക്ടറും ഫരീദാബാദിലെ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സസ് ആന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ വിഭാഗം മുന്‍ പ്രൊഫസറുമായ ഡോ. ഗഗന്‍ദീപ് കാങ് ചടങ്ങില്‍ സംസാരിച്ചു. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ പ്രൊഫ. ഗോവിന്ദന്‍ രംഗരാജന്‍ ജി. പാര്‍ത്ഥസാരഥി സ്മാരക പ്രഭാഷണം നടത്തും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ശ്രീ. സേനാപതി ക്രിസ് ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയും ബിരുദദാനം നിര്‍വ്വഹിച്ചു.
ശ്രീചിത്ര കുടുംബത്തെ സംബന്ധിച്ച് സുപ്രധാനമായ ചടങ്ങാണ് വാര്‍ഷിക ബിരുദദാനം. ചികിത്സാ-ബയോമെഡിക്കല്‍ സയന്‍സ് & ടെക്‌നോളജി- പൊതുജനാരോഗ്യ മേഖലകളില്‍ അദ്വിതീയസ്ഥാനമാണ് ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്രയ്ക്കുള്ളത്.