സൈക്കിള്‍ ടയര്‍ പമ്പില്‍ കഞ്ചാവ് കടത്തിയ നാല് യുവാക്കള്‍ പിടിയിൽ

സൈക്കിള്‍ ടയര്‍ പമ്പില്‍ കഞ്ചാവ് കടത്തിയ നാല് യുവാക്കള്‍ പിടിയില്‍. അങ്കമാലിയില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല(21), സിറാജുല്‍ മുന്‍ഷി(30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ്(36) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നെടുമ്ബാശ്ശേരി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.200 സൈക്കിള്‍ പമ്പുകളിലായാണ് പ്രതികള്‍ കഞ്ചാവ് കുത്തിനിറച്ച്‌ കൊണ്ടുവന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് സിഗ്‌നല്‍ ജംഗ്ഷനില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

You May Also Like

About the Author: Jaya Kesari