കൊമ്പടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ വൈദ്യുത ഷോട്ട് സര്‍ക്യൂട്ട് ആകാന്‍ സാധ്യത കുറവെന്ന് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ അധികൃതര്‍.ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ വീട് പൂര്‍ണമായും തീ പടര്‍ന്ന് അഗ്‌നിക്കിരയാകില്ലെന്നാണ് നിഗമനം. 50 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടില്‍ തീപിടിത്തം ഉണ്ടായതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.കൊമ്പൊടിഞ്ഞാല്‍ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. വീട്ടില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തു വന്നാലേ മരണകാരണത്തില്‍ വ്യക്തത വരു. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരൂ.