തിരുവനന്തപുരം സ്വദേശിനി ദുബായില്‍ കൊല്ലപ്പെട്ടു.

ദുബായ് : തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26)ദുബായില്‍ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ കറാമയില്‍ കഴിഞ്ഞ 4 ന് ആയിരുന്നു സംഭവം.ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാന്‍ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് CEO യുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്തു വിംഗ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari