കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ വിജിലൻസ് പിടിയിൽ

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ വിജിലൻസ് പിടിയില്‍ .കെ.എസ്.ഇ.ബി.മുട്ടില്‍ ഡിവിഷനിലെ ഓവർ സിയർ കെ.ഡി.ചെല്ലപ്പനെയാണ് ഡിവൈ.എസ്.പി. ഷാജി വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘം പതിനായിരം രൂപ കൈക്കൂലി പണവുമായി പിടികൂടിയത് . തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്ന് വീട് നിർമ്മാണത്തിന് താല്‍കാലിക കണക്ഷന് വേണ്ടിയാണ് പതിനായിരം രൂപ വാങ്ങിയത്.
കെ.എസ്.ഇ.ബി.മുട്ടില്‍ സെക്ഷനിലെ ഓവർസിയർ കെ.ഡി. ചെല്ലപ്പനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പരാതിക്കാരൻ്റെ കൈയ്യില്‍ നിന്ന് താല്‍കാലിക വൈദ്യുത കണക്ഷന് വേണ്ടി പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് അറസ്റ്റിലാകുന്നത്.പഞ്ചായത്ത് കെട്ടിടത്തിൻ്റെ ഒരു ഭാഗത്തേക്ക് പരാതിക്കാരനെ വിളിച്ചു വരുത്തിയാണ് പണം കൈപ്പറ്റിയത്.കോട്ടയം പൊൻകുന്നം സ്വദേശിയായ ചെല്ലപ്പൻ 2024 സെപ്റ്റംബർ മുതല്‍ മുട്ടില്‍ ഡിവിഷനിലാണ് ജോലി ചെയ്യുന്നത്.വീടു പണി നടക്കുമ്പോള്‍ താല്‍കാലിക കണക്ഷന് അപേക്ഷ നല്‍കിയതൃക്കൈപ്പറ്റ സ്വദേശിയായ പരാതിക്കാരനോട് സീനിയോറിറ്റി മറികടന്ന് കണക്ഷൻ നല്‍കാൻ തുക കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.

You May Also Like

About the Author: Jaya Kesari