മലപ്പുറം : അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.കൊളത്തൂര്‍ വെങ്ങാട് സ്വദേശി വിജീഷ് (36) ആണ് പോലീസ് പിടികൂടിയത്.മെയ് 14-ന് വൈകീട്ടായിരുന്നു സംഭവം നടന്നത്. അങ്ങാടിപ്പുറത്തെ ബാറിലെ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ജോലികഴിഞ്ഞ് റെയില്‍വേട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങുന്ന പോകുമ്ബോള്‍ പ്രതി പിന്നിലൂടെ വന്ന് ആക്രമിച്ചത്.
പ്രതി ഇവരെ തള്ളിയിട്ട് കഴുത്തിലണിഞ്ഞിരുന്ന രണ്ടേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിപ്പോടി പോവുകയായിരുന്നു. സ്ത്രീ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടിക്കാനായില്ല. ഒടുവില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍പ്പോയി പറഞ്ഞ് ആളെക്കൂട്ടിയും തിരച്ചില്‍ നടത്തി. എന്നിട്ടും പ്രതിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി വിജീഷിനെ കോഴിക്കോട്ടു നിന്ന് കസ്റ്റഡിയിലെടുത്തത്.