നെടുമങ്ങാട് ക്രൂരകൊലപാതകം. അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് ക്രൂരകൊലപാതകം. അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്.ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.ഉടന്‍ തന്നെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാള്‍ ഓമനയെ മര്‍ദിച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.അതേസമയം, കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. തുമ്പമണ്‍തൊടി സ്വദേശി സുജിനെ (29) യാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപത്താണ് കൊല നടന്നത്. തുമ്പമണ്‍തൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് സുജിനെ കൊലപ്പെടുത്തിയത്.

രാത്രിയുടെ മറവില്‍ പതിയിരുന്നായിരുന്നു ആക്രമണം. സുജിനൊപ്പമുണ്ടായിരുന്ന ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും ആക്രമണത്തില്‍ കുത്തേറ്റു.

You May Also Like

About the Author: Jaya Kesari