കോട്ടയം : : കാഞ്ഞിരപ്പള്ളി കൂവപ്പടിയിലെ വീടിനുള്ളില്‍ 45 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മോർക്കോലില്‍ ഷേർലി മാത്യു (45), കോട്ടയം സ്വദേശിയായ യുവാവ് എന്നിവരാണ് മരിച്ചത്. ഷെർളിയെ കഴുത്തറത്ത നിലയിലും യുവാവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം എന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവ് മരിച്ച ഷേർളി ആറുമാസം മുമ്ബാണ് കൂവപ്പള്ളിയിലെ കുളപ്പുറത്ത് താമസത്തിനെത്തിയത്. ഫോണില്‍ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ഷേർളിയുടെ സുഹൃത്ത് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഷേർളിയെ പറ്റി പ്രദേശവാസികള്‍ക്ക് കൂടുതല്‍ വിവരങ്ങളില്ല. ഇടുക്കി സ്വദേശിയാണ് ഇവർ. കുട്ടിക്കാനത്തുണ്ടായ അപകടത്തില്‍ ഭർത്താവും കുട്ടിയും മരിച്ചെന്നാണ് അയല്‍ക്കാരോട് പറഞ്ഞത്. മുൻപ് ചങ്ങനാശ്ശേരിയിലാണ് താമസം എന്നും പറയപ്പെടുന്നു.

