താനെഓണ്‍ലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ 48കാരന് നഷ്ടമായത് 3.96 കോടി രൂപ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.താനെയിലെ സ്വകാര്യ കമ്പനിയില്‍ സീനിയർ മാനേജരായി ജോലി ചെയ്യുന്ന മദ്ധ്യവയസ്കനാണ് പണം നഷ്ടമായത്. മേയിലും ഒക്ടോബറിനും ഇടയിലായിരുന്നു തട്ടിപ്പ് നടന്നത്. ഒരു സെക്യൂരിറ്റി കമ്പനിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അടക്കം മൂന്ന് പേർ തന്നെ സമീപിച്ചിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ മദ്ധ്യവയസ്കൻ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് വിവിധ ഓഹരികളിലും മറ്റ് മാർക്കറ്റ് ഇടപാടുകളിലും നിക്ഷേപിക്കാൻ പ്രതികള്‍ ഇയാളെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഉറപ്പ് വിശ്വസിച്ച മദ്ധ്യവയസ്കൻ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 3.96 കോടി രൂപയാണ് തട്ടിപ്പുകാർക്ക് കൈമാറിയിരുന്നത്.ട്രേഡിംഗ് ലിങ്കുകളിലൂടെ നിയമപരമാണെന്ന പ്രതീതി സൃഷ്ടിച്ച് പ്രതികള്‍ പണം കൈമാറ്റം ചെയ്ത ശേഷം ഇയാളുമായുള്ള ആശയവിനിമയം പൂർണമായും നിർത്തുകയായിരുന്നു. താനെ സൈബർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

