ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽസുരക്ഷ ഉദ്യോഗസ്തന്റെ തോക്കിൽ നിന്നും വെടി പൊട്ടി -ഭക്തജന ങ്ങൾ പരിഭ്രാന്തരായി

തിരുവനന്തപുരം :- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ ഉദ്യോഗസ്തന്റെ തോക്കിൽ നിന്നും വെടി പൊട്ടിയത് ഭക്തജന ങ്ങളിലും, ജീവനക്കാരിലും ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാവിലെ യാണ്‌ സംഭവം. വെൽ ഓഫ്ആമിൽ നിന്ന് പിസ്റ്റൽ എടുത്തു പരിശോധന നടത്തവെ യാണ്‌ വെടി പൊട്ടിയത്. സജി എന്ന ഉദ്യോഗസ്തന്റെ കൈയിൽ ഇരുന്ന പിസ്റ്റലിൽ നിന്നാണ് വെടിയുണ്ട ചീറിപാഞ്ഞത്. ഉഗ്രൻ ശബ്ദം കേട്ടതിനെ തുടർന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഭക്തരും,ക്ഷേ ത്ര ജീവനക്കാരും പരി ഭ്രാന്തരായി. അബദ്ധത്തിൽ വെടി പൊട്ടിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. ആർക്കും പരിക്കില്ല

You May Also Like

About the Author: Jaya Kesari