കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊച്ചി എടത്തല എൻഎഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുൻപില്‍ വെച്ചാണ് കാറിന് തീപിടിച്ചത്.കാർ പൂർണമായും കത്തി നശിച്ചു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രക്കാരാണ് കാറിലുള്ളവരെ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതാണ് വൻ ദുരന്തം ഒഴിവാക്കിയത്. നേവിയുടെ ആയുധസംഭരണശാലയ്ക്ക് സമീപമാണ് സംഭവം.ബൈക്ക് യാത്രക്കാർ പറഞ്ഞ ഉടനെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. ഇതിനുപിന്നാലെ കാറില്‍ നിന്ന് വലിയരീതിയില്‍ തീ ഉയർന്നു. പൊട്ടിത്തെറിയോടെയാണ് കാർ കത്തിയത്. കത്തുന്നതിനിടെ തീഗോളം ഉയരുകയും ചെയ്തു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

You May Also Like

About the Author: Jaya Kesari