ആലപ്പുഴ: പ്രണയംനടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്റെ സ്വര്‍ണ മാലയും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.എരമല്ലൂര്‍ ചാപ്രക്കളം വീട്ടില്‍ നിധിന്‍, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനില്‍കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലിസ് പിടികൂടിയത്.എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ചാണ് തൈക്കാട്ടുശ്ശേരി സ്വദേശിയെ അനാമിക പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനുസമീപം യുവാവിനെ വിളിച്ചുവരുത്തി പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാലയും ഫോണും തട്ടിയെടുക്കുകയുമായിരുന്നു.