
തിരുവനന്തപുരം :- നഗരസഭയുടെ കീഴിൽ ഉള്ള പ്രദേശങ്ങളിലെ തെരുവുവിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഒരു ഏകീകൃത സംവിധാനം ഉടൻ നിലവിൽ വരും. ഇത് സംബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഇലക്ട്രിക് പോസ്റ്റുകൾക്ക് ക്യു. ആർ. കോഡ് സംവിധാനം നിലവിൽ വരുന്നതോടെ നഗരസഭകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ അവയുടെ പ്രവർത്തനം, കേടുപാടുകൾ എന്നിവ ഈ സംവിധാനത്തിലൂടെ അറിയുവാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി കേടായവ കണ്ടെത്തി അവയുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിക്കും. ഇത്തരം കേടുപാടുകളെ കണ്ടെത്താനുള്ള പരിശ്രമവും, ചിലവുകളും ഇതു മൂലം കുറയും എന്നതാണ് ഇതിന്റെ പ്രത്യേകത. പൊതുജനങ്ങൾക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യു. ആർ. കോഡ് സ്കാൻ ചെയ്ത് ഇലക്ട്രിസിറ്റി ബോർഡ് ആസ്ഥാനത്തിലേക്ക് മെസ്സേജ് അയയ്ക്കുകയാണെങ്കിൽ കത്താത്ത വിളക്കുകളുടെ ഡാറ്റ കണക്കിലെടുത്ത് അവയുടെ അറ്റകുറ്റ പണികൾ ചെയ്ത് തീർക്കാം എന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത എന്ന് നഗരസഭ പ്രധിനിധി വിക്രമൻ അറിയിച്ചു.
