
തിരുവനന്തപുരം:`’ശുചിത്വ മാർന്ന കടൽത്തീരംസുരക്ഷിതമായ സമുദ്രം’` എന്ന സന്ദേശം നൽകിക്കൊണ്ട് സമുദ്ര സംരക്ഷണത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെപ്റ്റംബർ മാസത്തെ മൂന്നാം ശനിയാഴ്ച( 2025 സെപ്റ്റംബർ20) അന്തർദേശീയ സമുദ്രതീര ശുചീകരണ ദിനമായി വിവിധ പരിപാടികളോടെ ലോകമെമ്പാടും ആചരിക്കുന്നത്. “പ്ലാസ്റ്റിക് മലിനീകരണം മതിയാക്കൂ ഉപയോഗിച്ച ഫാഷൻ വസ്തുക്കളും വസ്ത്രങ്ങളും കൈമാറ്റം ചെയ്യൂ” എന്ന സന്ദേശം നൽകി 20ന് രാവിലെ 8 മണി മുതൽ 10 മണി വരെ പ്രകൃതി രക്ഷ സുപോഷണ വേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ സമുദ്ര തീരങ്ങൾ ശുചീകരിക്കുവാനും ചില ജില്ലകളിൽ നദീ തീരങ്ങൾ ശുചീകരിക്കുകയും ചെയ്യും. ചെയർമാൻ ഡോക്ടർ വി. സുഭാഷ് ചന്ദ്രബോസ്, വൈസ് ചെയർമാൻ തോമസ് ലോറൻസ്, ജനറൽ കൺവീനർ പി. സുധാകരൻ, കൺവീനർ എ.കെ. സനൻ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.
