വഞ്ചിയൂരില്‍ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ പിടിയില്‍

തിരുവനന്തപുരം : വഞ്ചിയൂരില്‍ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ അച്ഛൻ പിടിയില്‍. സ്വദേശി വിനോദ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. വഞ്ചിയൂർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.ആഢംബര കാർ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആഢംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ തര്‍ക്കം പതിവായിരുന്നു.ഇത്തരത്തില്‍ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് മകൻ അച്ഛനെ ആക്രമിച്ചത്. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച്‌ മകനെ തിരിച്ച്‌ ആക്രമിക്കുകയായിരുന്നു. മകൻ ഹൃത്വിക്കിന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്.

You May Also Like

About the Author: Jaya Kesari