ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്.ആഗസ്ത് 14 നാണ് മകന്‍ സുധിഷ് പിതാവിനെ ക്രൂരമായി മര്‍ദിച്ചത്.മര്‍ദനമേറ്റ പിതാവ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മകന്‍ മദ്യപിച്ചെത്തി സ്വത്ത് എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പിതാവിനെ മര്‍ദിച്ചത്. പ്രതി മാതാവിനെയും മര്‍ദിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari