ജീവൻ രക്ഷിക്കാനാവുന്ന മഹത്തായ ദാനം – രക്തമൂല കോശ ദാനം

രക്തദാനം മനുഷ്യർ തമ്മിൽ പങ്കിടുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തികളിലൊന്നാണ്. എന്നാൽ, പലർക്കും പരിചിതമല്ലാത്ത, എന്നാൽ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാനാവുന്ന മറ്റൊരു ദാനമുണ്ട് – രക്തമൂല കോശ ദാനം (Stem Cell Donation).

എന്തുകൊണ്ടാണ് ഇത്രയും പ്രധാനമായത്?

ല്യൂക്കേമിയ, താലസ്സീമിയ, അപ്ലാസ്റ്റിക് അനീമിയ, ബോൺ മാരോ ഫെയില്യർ, ചില ജനിതക രോഗങ്ങൾ തുടങ്ങി നിരവധി ഗുരുതര രോഗങ്ങൾക്കുള്ള ഏക പ്രതിവിധി സ്റ്റം സെൽ മാറ്റിവയ്ക്കലാണ്.രോഗിയുടെ ദേഹത്തേക്ക് ആരോഗ്യവാനായ ഒരാളുടെ സ്റ്റെം സെൽ മാറ്റിവയ്ക്കുമ്പോൾ, രോഗബാധിതമായ രക്തകണികകൾക്ക് പകരം പുതുതായി ആരോഗ്യകരമായ രക്തകോശങ്ങൾ ഉത്പാദിപ്പിക്കാൻ ശരീരം തുടങ്ങും. ഇതുവഴി രോഗിക്ക് ജീവിതത്തിന്റെ രണ്ടാമത്തെ അവസരം ലഭിക്കുന്നു.ലോകത്ത് 43 ലക്ഷം രജിസ്റ്റർ ചെയ്ത സ്റ്റെം സെൽ ദാതാക്കളുണ്ടെങ്കിലും, ഇന്ത്യയിൽ വെറും 28 ലക്ഷം പേർ മാത്രമാണ് ഉള്ളത്.
രോഗിക്ക് അനുയോജ്യനായ ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 25% മാത്രം.
കുടുംബത്തിനകത്ത് തന്നെ പൊരുത്തപ്പെടുന്ന ദാതാവിനെ കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്.പലപ്പോഴും വിദേശത്തുനിന്ന് തന്നെ ദാതാവിനെ കണ്ടെത്തേണ്ടി വരുന്നു.

18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള, ആരോഗ്യവാന്മാരായവർക്ക് രജിസ്റ്റർ ചെയ്ത് ദാതാവാകാം.രജിസ്ട്രേഷൻ ചെയ്യുന്നത് വളരെ ലളിതമാണ്. കവിളിനകത്തെ സ്വാബ് (ചെറിയ സ്പെസിമൻ) ശേഖരിച്ച് രജിസ്റ്റർ ചെയ്യുക. പൊരുത്തപ്പെടുന്ന രോഗിയെ കണ്ടെത്തിയാൽ മാത്രമേ യഥാർത്ഥ ദാനം ആവശ്യമായിവരികയുള്ളൂ.

രക്തമൂല കോശ ദാനം സാധാരണയായി രക്തദാനത്തോട് സാമ്യമുള്ള ഒരു പ്രക്രിയയാണ്. പ്രത്യേകിച്ചുള്ള മെഷീൻ വഴി ദാതാവിന്റെ രക്തത്തിൽ നിന്ന് സ്റ്റെം സെൽ വേർതിരിച്ചെടുക്കും. വലിയ ശസ്ത്രക്രിയയോ അപകടകരമായ നടപടികളോ ഇല്ല.

മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വിലമതിക്കാനാകാത്ത പ്രവർത്തി
മെഡിക്കൽ വിദഗ്ധർ പറയുന്നതുപോലെ:
“ലോകത്ത് ദാതാക്കളുടെ എണ്ണം 150 കോടി ആളുകളായിരുന്നെങ്കിൽ, ആയിരക്കണക്കിന് രോഗികൾക്ക് പുതുജീവൻ ലഭിച്ചേനേ!”

ജീവൻ രക്ഷിക്കാനുള്ള ഏറ്റവും വലിയ സംഭാവനയാണ് രക്തമൂല കോശ ദാനം. ഇന്ന് രജിസ്റ്റർ ചെയ്യുന്ന ഒരു തീരുമാനത്തിലൂടെ നാളെയൊരു ജീവനെ രക്ഷിക്കാനാകും.

You May Also Like

About the Author: Jaya Kesari