പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർമാരുടെ സംഘം ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർമാരുടെ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു.മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാല്‍, ആർ. ശ്രീലേഖ യാത്രാസംഘത്തോടൊപ്പമില്ല എന്നാണ് വിവരം.
ആർ. ശ്രീലേഖയും കൗണ്‍സിലർ എം.ആർ. ഗോപനും യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച്‌ ബി.ജെ.പി നേതൃത്വം വിശദീകരണം നല്‍കി. മാതാവിന് അസുഖമായതിനാല്‍ യാത്രയില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് എം ആർ ഗോപൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ട്രെയിൻ യാത്രയ്ക്കായി എല്ലാവർക്കും ഒരേ പീരിയഡില്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഇവർക്ക് വരാൻ സാധിച്ചില്ല.

You May Also Like

About the Author: Jaya Kesari