തിരുവനന്തപുരം: കയാക്കിംഗിനിടെ കായലില്‍ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കരയിലുണ്ടായ സംഭവത്തില്‍ കായിക്കര സ്വദേശി മണിയൻ(60) ആണ് മരണപ്പെട്ടത്. വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികള്‍ക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കായിക്കരയില്‍ കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിംഗ് ഗൈഡ് ആയി പ്രവർത്തിക്കുകയായിരുന്നു മണിയൻ.