ആറ്റുകാൽ ക്ഷേത്രം, മെഡിക്കൽ കോളേജ് ശ്രീ മഹാ ഗണപതി ക്ഷേത്രം, പൂജപ്പുര ചെങ്കല്ലൂർ ശ്രീ മഹാ ദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ നിറയും പുത്തരി പൂജ നടന്നു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം ഇന്ന് നിറയും പുത്തരി പൂജ ചടങ്ങുകൾ നടന്നു. ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനക്ഷേത്രവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ നിറയും പുത്തരി പൂജ നടന്നു. ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികൾഉൾപ്പെടെ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ നിറയും പുത്തരി പൂജ ചടങ്ങുകൾ കണ്ട്‌ തൊഴുന്നതിനും, ദേവിയുടെ അനുഗ്രഹം വാങ്ങാനും വേണ്ടി ക്ഷേത്രത്തിൽ എത്തിയിരുന്നു
തലസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നായ മെഡിക്കൽ കോളേജ് ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലും രാവിലെ തന്നെ നിറയും പുത്തരി പൂജ നടന്നു. ക്ഷേത്രം മേൽശാന്തി നിരകറ്റകൾ ശിരസ്സിൽ ഏന്തി കത്തിച്ചു വച്ച നിലവിളക്കിന് മുന്നിൽ നിന്നും എടുത്തു ശ്രീകോവിലിൽ കാതിരുകൾ എത്തിച്ചു പൂജിച്ചു. നൂറു കണക്കിന് ഭക്ത ജനങ്ങൾ ഇവിടെ എത്തിയിരുന്നു.അതി പുരാതനവും തലസ്ഥാനത്തെ പുണ്യ ശിവ ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ചെങ്കല്ലൂർ ശ്രീ മഹാ ദേവ ക്ഷേത്ര ത്തിലും രാവിലെ തന്നെ നിറയും പുത്തരി പൂജ നടന്നു. അഞ്ഞൂറിലധികം ഭക്ത ജനങ്ങൾ നിറയും പുത്തരി പൂജകൾ തൊഴുതുമഹാദേവന്റെ അനുഗ്രഹം വാങ്ങാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രം മേൽ ശാന്തി പ്രവീൺ കതിരുകൾ കെട്ടാക്കിശ്രീമഹാ ദേവനുമുന്നിൽ സമർപ്പിച്ചു. തുടർന്നുള്ള പൂജകൾക്ക് ശേഷം കതിരുകൾ ഭക്ത ജനങൾക്ക് വിതരണം ചെയ്തു.

You May Also Like

About the Author: Jaya Kesari