പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ദേവി ദർശനത്തിന് വൻ ഭക്തജന തിരക്ക്.

തിരുവനന്തപുരം : നവരാത്രി മഹോത്സവത്തിന്റെ രണ്ടാം ഉത്സവ ദിവസമായ ഇന്നലെ ക്ഷേത്രദർശനത്തിന് രാവിലെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. സരസ്വതി ദേവിയുടെ ബ്രഹ്മചാരിണി ഭാവത്തെയാണ് കനക സഭയിൽ എഴുന്നള്ളിച്ചത്. നവരാത്രി പൂജയ്ക്ക് തുടക്കം കുറിക്കുന്ന ദിവസം മുതൽ സരസ്വതി ദേവിയുടെ വിവിധ ഭാവങ്ങളെയാണ് പൂജിക്കുന്നതും കനകസഭയിലേക്ക് എഴുന്നള്ളിക്കുന്നതും. ക്ഷേത്രനടയിൽ പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള പന്തലിൽ ഭക്തജനങ്ങൾക്ക് നാവും നാരായ സമർപ്പണം, വയമ്പ് പറ നിറയ്ക്കൽ, പഞ്ചസാര , നെല്ല്, കുങ്കുമം, അരി, അവൽ, പൂവ്, മഞ്ഞൾ,നാണയം മലർ ,നവധാന്യം, അയ്മ്പറ എന്നിവ സരസ്വതി ദേവിക്ക് സമർപ്പിക്കാവുന്നതാണ്. വിദ്യാഭിവൃദ്ധിക്ക് വീണ സമർപ്പണം നടത്തി ഭക്തർക്ക് ഭവനങ്ങളിൽ പ്രത്യേക വീണപൂജ നടത്താവുന്നതാണ്.ശ്രീ സരസ്വതി ദേവിയുടെ രൂപം ആലേഖനം ചെയ്ത സ്വർണം, വെള്ളി, ചെമ്പ് എന്നിവയിൽ തീർത്ത ലോക്കറ്റുകൾ ക്ഷേത്ര കൗണ്ടറുകളിൽ നിന്നും ഭക്തജനങ്ങൾക്ക് വാങ്ങാവുന്നതാണ്.

You May Also Like

About the Author: Jaya Kesari