അമ്മയെയും രണ്ട് ആണ്‍മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: അമ്മയെയും രണ്ട് ആണ്‍മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ അഴീക്കോട് മീൻകുന്നിലാണ് സംഭവം.സത്യഭാമ (45), മക്കളായ ശിവനന്ദ് (14), അശ്വന്ത് ( ഒമ്പത്) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഇതോടെ നാട്ടുകാർ പലയിടത്തും ഇവർക്കായി തെരച്ചില്‍ നടത്തി. ഇന്ന് രാവിലെയാണ് മൂന്നുപേരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടതെന്ന് സമീപവാസികള്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

You May Also Like

About the Author: Jaya Kesari