ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. അഞ്ച് ദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആണ്‍കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്.കവി ഒ എന്‍ വി കുറുപ്പിനെ അനുസ്മരിച്ച് കുഞ്ഞിന് ‘വസന്ത്’ എന്ന് അധികൃതര്‍ പേര് നല്കി.കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് സമിതി അധികൃതര്‍ അറിയിച്ചു.

