നെടുമങ്ങാട്: റോഡ് വക്കില്‍ നിന്ന തണല്‍മരം കടപുഴകി കാറിന് മേല്‍ പതിച്ചു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.നെടുമങ്ങാട് പനവൂർ ചുമടുതാങ്ങിയില്‍ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. റോഡരികിലെ ഇലക്ടിക് പോസ്റ്റിലും കാറിന്‍റെ നടുവിലുമാണ് മരം വീണത്.
കാർ തകർന്നെങ്കിലും യാത്രക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. മൂന്നാനക്കുഴിയില്‍ നിന്നും ജോലി കഴിഞ്ഞ് തൊഴിലാളികളെ തിരികെ കൊണ്ട് വരുമ്ബോഴാണ് അപകടം. പനവൂർ കൊങ്ങണംകോട് പമ്ബാടി സ്വദേശി ഹക്കിം ആണ് കാറോടിച്ചിരുന്നത്. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.