
കൊല്ലം: കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. മുട്ടറ മരുതിമലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്.കൂടെ ചാടിയ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു(14) ആണ് മരിച്ചത്.സുഹൃത്ത് ശിവണ്ണ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്. അടൂര്‍ തൃച്ചേന്ദജമംഗലം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.ഇന്നലെ രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അടൂര്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൂയപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു.
