പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.കൊഴിഞ്ഞാമ്ബാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്.പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നഫീസത്ത് അപകടത്തില്‍പ്പെട്ടത്. റോഡിലെ കുഴിയില്‍ വീണ് ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

You May Also Like

About the Author: Jaya Kesari