
കൊല്ലം : നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊല്ലം ആയൂരിലായിരുന്നു സംഭവം.നിർമ്മാണ തൊഴിലാളിയായ ഇളമാട് അമ്ബലംമുക്ക് സ്വദേശി അനീഷ് (35) ആണ് മരിച്ചത്.നിർമ്മാണപ്രവർത്തനങ്ങള്‍ക്കിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയില്‍ നിന്ന് അനീഷ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
