എറണാകുളം പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസിടിച്ച്‌ യുവാവ് മരിച്ചു

എറണാകുളം പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസിടിച്ച്‌ യുവാവ് മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടില്‍ നോബിള്‍ തോമസ് (35) ആണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം നടന്നത്.ആലുവ- മൂന്നാർ റോഡില്‍ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കോതമംഗലത്തേക്ക് പോകുകയായിരുന്ന നോബിളിന്റെ സ്കൂട്ടറില്‍ പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന നോബിളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari