
കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസ് (21)ആണ് മരിച്ചത്.ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയതാണ് റമീസ്.
അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ എത്തിയത്. അവിടെ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തല്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
