പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ആലുവ : പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വേമം വലിയ കുന്നേല്‍ ചാക്കോയുടെ മകൻ 47 കാരനായ ബിനു ജേക്കബാണ് മരിച്ചത്.ഇന്നലെ വൈകീട്ട് 4.30ഓടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയില്‍ കുഴഞ്ഞുപോവുകയായിരുന്നു. ആലുവ മണപ്പുറം ദേശം കടവിലാണ് സംഭവം.
വിവരമറിഞ്ഞ് ആലുവ അഗ്നി രക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം (യു.കെ സ്കൂബ ടീം) അംഗങ്ങളായ അസ്‍ലം, ലത്തീഫ്, നിസാം, നിയാസ് കപ്പൂരി എന്നിവർ തിരച്ചില്‍ നടത്തി. 5.30 ഓടെ കടവില്‍ നിന്ന് 30 മീറ്ററിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

You May Also Like

About the Author: Jaya Kesari