സുഹൃത്തിനൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു

സുഹൃത്തിനൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം വൈക്കം ചാലപ്പറമ്ബ് സ്വദേശി ദേവപ്രകാശ്(24)ആണ് മരിച്ചത്.സുഹൃത്ത് ആദര്‍ശിനൊപ്പം പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞുപോകുകയും പുഴയില്‍ മുങ്ങിപ്പോകുകയുമായിരുന്നു.വൈകിട്ട് 4.30ന് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് മാലിയേല്‍ക്കടവിലായിരുന്നു സംഭവം. ആദര്‍ശിന് പുറമേ സുഹൃത്തുക്കളായ ഷിഫാന്‍, ഹരി, രാഹുല്‍ എന്നിവര്‍ക്കൊപ്പമാണ് ദേവപ്രകാശ് കുളിക്കാന്‍ എത്തിയത്. ഹരിയുടെ വീട്ടിലെ ശൗചാലയ നിര്‍മാണത്തിന് ശേഷം സുഹൃത്തുക്കള്‍ കുളിക്കാന്‍ എത്തുകയായിരുന്നു. മറ്റുള്ളവര്‍ കുളിക്കുന്നതിനിടെ ദേവപ്രകാശും ആദര്‍ശും മറുകരയിലേക്ക് നീന്തി. ഇതിനിടെ ദേവപ്രകാശ് കുഴഞ്ഞുപോകുകയായിരുന്നു.

You May Also Like

About the Author: Jaya Kesari