വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവ് ആണ് മരിച്ചത്.കൃഷിയിടത്തില്‍ കടന്ന കാട്ടാനയെ തുരത്താന്‍ പോയതാണ് രാജീവ് എന്നാണ് വിവരം. രാത്രി 9.30 ഓടെയാണ് രാജീവ് വീട്ടില്‍ നിന്നും പോയത്. എന്നാല്‍ 12 മണിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.രാജീവ് മരിച്ചു കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകളുണ്ട്. ഒറ്റയ്ക്കായിരുന്നു രാജീവ് പോയതെന്നാണ് വിവരം.

You May Also Like

About the Author: Jaya Kesari