തിരുവനന്തപുരം: തലസ്ഥാനത്ത് വാടക വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്ബായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) നെയാണ് കഴക്കൂട്ടം മേനംകുളം ജങ്ഷന് സമീപം വാടക വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മനോരമ ചന്തവിള യൂണിറ്റിലെ ജീവനക്കാരനാണ് ബിപിന്‍ ചന്ദ്. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാതെ വന്നപ്പോള്‍ വിപിൻ താമസിക്കുന്ന സ്ഥലത്ത് സഹപ്രവർത്തകർ എത്തുകയായിരുന്നു.
ഇവർ വാതില്‍ തട്ടി നോക്കിയപ്പോള്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ബിപിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു.