ഇടുക്കി വാഗമണ്ണിന് സമീപം ചാത്തന്‍ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി വാഗമണ്ണിന് സമീപം ചാത്തന്‍ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി.തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി അരുണ്‍ എസ് നായരാണ് കാല്‍വഴുതി കൊക്കയിലേക്ക് വീണത്.അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുന്‍പ് യുവാവ് പുല്ലില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.

You May Also Like

About the Author: Jaya Kesari