ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്ബർ പ്ലാറ്റ്ഫോമില്‍ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.ബെംഗളൂരുവില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത യുവതി ട്രെയിൻ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞില്ല. ട്രെയിൻ എടുത്ത ശേഷം ചാടി ഇറങ്ങുന്നതിനിടെ യുവതി പ്ലാറ്റ്ഫോമില്‍ തലയടിച്ചു വീഴുകയായിരുന്നു. അബോധാവസ്ഥയിലുള്ള യുവതിയെ ഒറ്റപ്പാലം സെവൻത്ത് ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari