കൊച്ചി: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ തയ്യാറെടുപ്പ് സ്ഥാപനം ആയ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ജെഇഇ മെയിന്‍സ് 2025 ല്‍ മികച്ച വിജയം നേടി. കേരളത്തില്‍ നിന്നുള്ള 10 പേരിലധികം വിദ്യാര്‍ത്ഥികള്‍ 99 ശതമാനത്തിനും മുകളില്‍ റാങ്കുകള്‍ നേടി. ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ്, തിരുവനന്തപുരം ശാഖയില്‍ നിന്നുള്ള ആര്യന് വി നായര്‍ (എഐആര്‍ 2070), ജോശ്വ ജേക്കബ് തോമസ് (എഐആര്‍ 3982), അദിക് (എഐആര്‍ 11554) കൊച്ചി ശാഖയില്‍ നിന്നുള്ള അനിരുദ്ധ് എം. അഭിലാഷ് (എഐആര്‍ 2936), ദിനേശ് പാലിവാല്‍ (എഐആര്‍ 4746), പ്രണവ് പെരിങ്ങേത്ത് (എഐആര്‍ 5647), ആല്ഡിന് കോറിയ (എഐആര്‍ 5929), വിനീത്കുമാര്‍ സിംഗ് (എഐആര്‍ 10385), എ. ആദിത്യ (എഐആര്‍ 12947). കോഴിക്കോട് ശാഖയില്‍ നിന്നുള്ള രശിഖ് സബീബ് (എഐആര്‍13966) എന്നിവര്‍ മുന്‍നിര റാങ്ക് നേടി.
ഇവരില്‍ ഭൂരിഭാഗവും ആകാശ് ക്ലാസ്റൂം പ്രോഗ്രാമില്‍ ചേര്‍ന്ന് ഐഐടി എഐആര്‍ ലക്ഷ്യമാക്കി പരിശീലനം നേടിയ വിദ്യാര്‍ത്ഥികളാണെന്ന്
ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ചീഫ് അക്കാദമിക് ആന്‍ഡ് ബിസിനസ് ഹെഡ്, ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.
കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിക്കുന്ന തരം പരിശീലന സേവനങ്ങള്‍ നല്കുന്നതിലാണ് സ്ഥാപനത്തിന്റെ പ്രതിബദ്ധതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.