കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിന്‍സിലാല്‍(46) ആണ് മരിച്ചത്.പുലര്‍ച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂരില്‍ ആയിരുന്നു അപകടം.വിമാനത്താവളത്തില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പ്രിന്‍സിലാല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു

