കണ്ണൂര്‍: ഉളിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.ബസ് ഡ്രൈവര്‍ക്കും മുന്‍വശത്ത് ഇരുന്ന യാത്രക്കാരനുമാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ ഏഴോടെ ഉളിയില്‍ പാലത്തിന് സമീപമാണ് അപകടം. കര്‍ണാടകയിലേക്ക് പോയ സ്വകാര്യ ബസും ഇരിട്ടിയില്‍ നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.