തിരുവനന്തപുരം: മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ ഇറക്കിയ പത്രക്കുറിപ്പിനെതിരെ അഡ്വക്കറ്റ് ഷോൺ ജോർജ് രംഗത്ത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനം വേദിയിലെത്തിയ ജോർജ് ഇതിനെതിരെ തുറന്നടിക്കുകയും വീണയെ വെല്ലുവിളിക്കുകയും ആണ് ഉണ്ടായത് എംപവർ കമ്പനിയിൽ നിന്നും ഒരു കോടിയിലധികം രൂപ വീണ കൈപ്പറ്റിയിട്ടുള്ളതായി ഷോൺ ജോർജ് ആരോപിച്ചു. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നിയമസഭയിൽ നടന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും കള്ളം പറയുകയും ചെയ്തു. 2015 ആഗസ്റ്റ് മാസം എട്ടാം തീയതി 25 ലക്ഷം രൂപ 12% പലിശയ്ക്ക് പണം കൈപ്പറ്റി യെങ്കിലും അടുത്ത ഒരു വർഷക്കാലം ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്ന് അദ്ദേഹം കണക്കുകൾ നിരത്തി പറയുകയുണ്ടായി. 2016 ൽ വീണ്ടും 25 ലക്ഷത്തോളം നൽകുകയുണ്ടായിയെങ്കിലും അതിൽ വെറും 5 ലക്ഷം രൂപ മാത്രമാണ് തിരികെ കമ്പനിക്ക് നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നടത്തിയത് അനധികൃത പണം ഇടപാട് ആണെന്നും അത് ഇ ഡി അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവർത്തിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ജാമ്യം പോലും ലഭിക്കാത്തവയാണ്.തോട്ടപ്പള്ളി സ്പിൽവേ കരിമണൽ ഖനനവുമായി ബന്ധപ്പെട്ടവ ഇനിയും പുറത്ത് വരാനുണ്ട്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിയമപരമായി തന്നെ നേരിടും. സിപിഎം ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടത്തുന്നതെന്നും അത് ഒരിക്കലും വിലപ്പോകില്ലെന്നും ഷോൺ ജോർജ് പറഞ്ഞു. വീണ വിജയൻ്റെ ഇടപാടുകൾക്ക് ഇ ഡി ഇടപെടൽ ആവശ്യം തന്നെയാണ്. ഇത് കോർപ്പറേറ്റ് ഫ്രോഡ് ആണ് നടത്തിയിരിക്കുന്നത് .ഇതിന് പിന്നിൽ ഒരു രഹസ്യ അജണ്ട ഉണ്ട് 13.32 കോടി രൂപ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും കരിമണൽ കർത്തയുടെ മകൻ്റെ പേരിലാണ് രൂപ വിദേശത്തേക്ക് പോയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു സമ്മേളന വേദിയിൽ അഡ്വക്കറ്റ് ഷോൺ ജോർജ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.