കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏ‍ഴില്‍ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏ‍ഴില്‍ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.20ലധികം പന്നികള്‍ അസ്വാഭാവിക രീതിയില്‍ ചത്തത് ശ്രദ്ധയില്‍പ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ച്‌ ഭോപ്പാലിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.ഇതിന് പിന്നാലെയാണ് പന്നിപ്പനി സ്ഥിരീകരണം.ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നിമാംസം വില്‍ക്കുന്നതിന് ജില്ലാ ഭരണ കൂടം നിരോധനമേര്‍പ്പെടുത്തി. ഒമ്ബതു കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari