മാധ്യമ മേഖലയിലെ 35വർഷക്കാലത്തെ പ്രവർത്തന ങ്ങൾക്കും, സാമൂഹ്യ മേഖലയിൽ വാർത്തകളിൽ കൂടി പുതു തരംഗം സൃഷ്ടിച്ചതിനു ഇന്ത്യൻ ന്യൂസ് മീഡിയ കൌൺസിൽ(ഗവണ്മെന്റ് ഓഫ് ഇന്ത്യ) ഏർപ്പെടുത്തിയ വേൾഡ് ഹ്യൂമൻ റൈറ്സ് അവാർഡ് 2025ന് അർഹനായ ഡി. അജിത് കുമാർ.ഒരു കാലത്തു കേരളം എന്നും കാതോർത്തിരുന്നതും, മാധ്യമമേഖലയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട തനിനിറം പത്രത്തിലൂടെ പോലീസ് റിപ്പോർട്ടർ ആയി തുടക്കം. പിന്നീട് 14ജില്ലകളിലും നിന്ന് പ്രസിദ്ധീകരിച്ച ചിത്രദേശത്തിലേക്കു ചുവടുമാറ്റം. പ്രഭാതവർത്ത, തിരുവനന്തപുരത്തു ഏറെ ശ്രദ്ധിക്കപ്പെട്ട ഫ്രീലാൻസ്പത്രം, കേരളശിഖ, തുടങ്ങിയ പത്രങ്ങളിൽ കൂടി പ്രവർത്തിച്ചു പിന്നീട് മലയാളമനോരമയിലും തന്റെ സാന്നിധ്യം തെളിയിച്ചതിനു ശേഷം ജയകേസരി ദിനപത്രം, ജയകേസരി ഓൺലൈൻ, നമസ്തെ കേരള ന്യൂസ് ചാനൽ, നമസ്തെ കേരള ഓൺലൈൻ എന്നിവയുടെ ചീഫ് ആയി ഇപ്പോൾ മാധ്യമമേഖലയിൽ തന്റെ ചുവടു അതീവ ശക്തമായി ഉറപ്പിച്ചു മുന്നേറുന്നു. മാധ്യമമേഖലക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ഇന്നും സജീവ സാന്നിധ്യം ആണ് അജിത്കുമാർ. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ മീഡിയ കോർഡിനേറ്റർ ആയി കഴിഞ്ഞ 14വർഷക്കാലമായി പ്രവർത്തിക്കുന്നു. ചക്കുളത്തു കാവ്, പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രം, നവരാത്രി ഉത്സവം, ഹിന്ദു ധർമ്മ പരിഷത്ത്, കേരള ക്ഷേത്ര സംരക്ഷണ സമിതി, സക്ഷമ, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളിൽ തന്റെ സജീവ സാന്നിധ്യവും, പ്രവർത്തനങ്ങളും ഇപ്പോഴും കാഴ്ച വയ്ക്കുന്നു.