ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി ചാരിറ്റി വില്ലേജ് സന്ദർശിച്ചു,

തിരുമനന്തപുരം: തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്‌ ദേശീയ ജനറൽ സെക്രട്ടറി മൌലാന ഫസലുർ റഹീം മുജദ്ദിദി അഗതി കളുടെ ആശാ കേന്ദ്രം വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ സന്ദർശനം നടത്തി.രാത്രി വൈകിയാണെങ്കിലും
സ്ഥാപനവും പരിസരവും ചുറ്റും നടന്ന് കാണുകയും അന്തേവാസികളുമായി സൗഹൃദം പങ്കിട്ടു. കുടുംബക്കാരെകൂടി വിളിച്ചുണർത്തി തത്സമയം വീഡിയോ കാണിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും കൂടി ചെയ്തു എന്നത് നാളിതുവരെ സ്ഥാപനം കണ്ട അതിഥികളിൽ തീർത്തും വ്യസ്തമായ ഒരു കാഴ്ചയായിരുന്നു.

ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ സാമൂഹിക സേവനത്തിന്റെ ഭാഗമായി ഏറെ ജനശ്രദ്ധ ആകർഷിച്ച ദാറുൽഖളാ എന്ന പ്രശ്നപരിഹാര സംവിധാനത്തിൻ്റെ ഒരു ശാഖ കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് ചാരിറ്റി വില്ലേജിൽ തുടങ്ങുവാൻ താൽപര്യം പ്രകടിപ്പിക്കുകയും അതിനാവശ്യമായ അപേക്ഷയും മറ്റ് അനുബന്ധകാര്യങ്ങളും നീക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ മൗലാന നൽകുകയും ചെയ്തു.

ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ ഓച്ചിറ ദാറുൽ ഉലൂം റെക്ടർ ബഹുമാന്യനായ അബ്ദുൽ ഷുക്കൂർ ഹസനിയുടെ അഭ്യർത്ഥന സ്വീകരിച്ചാണ് സന്ദർശനം നടത്തിയത്. ചെയർമാൻ ഉവൈസ് അമാനി നദ്‌വി, ഓച്ചിറ ഷെയ്ഖ് അൻസാരി നദ്‌വി, ഫായിസ് മൗലവി മണ്ണൻചേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫസലുദീൻ മാണിക്കൽ, പനച്ചമൂട് ഷാജഹാൻ, മുഹമ്മദ്‌ റാസി,പ്രിൻസിപ്പൽ വേക്കൽ നവാസ് ഖാസിമി, ക്രീയേറ്റീവ് ഗാർഡൻ സ്കൂൾ ഡി. സി. എ. അദ്‌നാൻ, സേവനം നടത്തുന്ന ജീവനക്കാരും പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari