സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കോട്ടയം: സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കരാജ്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച്‌ അമിതവേഗത്തില്‍ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാർത്ഥിനെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യും.എംസി റോഡില്‍ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തില്‍ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. വൈദ്യപരിശോധനയില്‍ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.

You May Also Like

About the Author: Jaya Kesari