സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

അല്‍ഖോബാർ: സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ, മുടവൂർ സ്വദേശി കണ്ണൻവേലിക്കല്‍ ഹൗസ്, മുകേഷ് കുമാറിനെയാണ് തുമ്പയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.37 വയസ്സായിരുന്നു. 17 വർഷമായി വെതർഫോർഡ് കമ്ബനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഈ കമ്ബനിയില്‍ തന്നെ ദുബൈ, ഇറാഖ്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 2020 മുതലാണ് സൗദിയിലെത്തിയത്. രമേശൻ നായർ – ഉഷ ദേവി ദമ്ബതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനില്‍ ജോലി ചെയ്ത് വരുന്നു.

You May Also Like

About the Author: Jaya Kesari