തിരുവനന്തപുരം: കുവൈറ്റില്‍ നിന്ന് രണ്ടുദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസിക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. ഇരണിയലിന് സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ (51) ആണ് മരിച്ചത്.നാഗർകോവില്‍ ഭൂതപ്പാണ്ടിക്ക് സമീപം കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു.
ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാൻ ഞായറാഴ്‌ച വൈകിട്ടാണ് ക്രിസ്റ്റഫർ കാറില്‍ ഭൂതപ്പാണ്ടിയില്‍ എത്തിയത്. മടക്കയാത്രയില്‍ നാവല്‍ക്കാടിന് സമീപത്തുവച്ച് നിയന്ത്രണംവിട്ട കാർ റോഡരികിലെ അരശിയർ കനാലിലേയ്ക്കാണ് മറിഞ്ഞത്. കാറിനുള്ളില്‍ കുടുങ്ങിയ ക്രിസ്റ്റഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്റ്റഫറിന്റെ ഭാര്യ ജ്ഞാനശീല വിദേശത്ത് നഴ്‌സാണ്.