തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളിലെയും സ്ട്രോങ്ങ്‌ റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണം, വെള്ളി, ചെമ്പ് വസ്തുക്കളുടെ കണക്കെടുക്കണം

തിരുവനന്തപുരം :- തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളി ലേയും സ്ട്രോങ്ങ്‌ റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളതും, ഭക്തർ വഴിപാടായി നൽകിയിട്ടുള്ള സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയവയുടെ കണക്കു എടുക്കണം എന്നുള്ള ആവിശ്യത്തിന് പൊതു ജനങ്ങളായ ഭക്തരുടെ ഇടയിൽ നിന്നുള്ള ആവശ്യങ്ങളിൽ ഒന്നായി ഉയരുകയാണ്. ശബരിമല ദേവസ്ഥാനത്ത് നടന്നിട്ടുള്ള ഞെട്ടിപ്പിക്കുന്ന ക്രമക്കെടുകൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള മറ്റു ചെറുതും, വലുതും ആയ ക്ഷേത്രങ്ങളിൽ എന്തൊക്കെ തീവട്ടി കൊള്ളകൾ ആണ് നടന്നിട്ടുള്ളതെന്നു ആർക്കും അറിയില്ല. ഭക്തരിൽ നിന്നും കാണിക്കആയി വർഷങ്ങൾ കൊണ്ട് ലഭിച്ചിരിക്കുന്നസ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയവ യുടെ യഥാർത്ഥ കണക്കു എടുക്കണം. കൂടാതെ ദേവി, ദേവന്മ്മാർക്ക് ചാർത്താൻ ഉള്ള കല്ലുകൾ പതിച്ച ആഭരണങ്ങൾ, മറ്റു വിലപിടിപ്പുള്ള മാലകൾ എന്നിവയുടെ യഥാർത്ഥ കണക്കും, അവയുടെ തൂക്കവും പരിശോധിക്കപ്പെടേണ്ടതാണ്. ഓരോ ക്ഷേത്രങ്ങളിലെയും ഇത്തരം വസ്തുക്കളുടെ സൂക്ഷിപ്പ് അധികാരികരേഖകൾ എന്നിവ കൂടി പരിശോധന ക്ക് വിധേയ മാക്കേണ്ടതാണ്.ഇതിനായി ഹൈ ക്കോടതി ഒരു നിർദേശം വച്ച് സമയബന്ധിതമായി കോടതിയുടെ നിരീക്ഷണത്തിൽ ആണ് കാര്യങ്ങൾ ചെയ്യേണ്ടത്.

You May Also Like

About the Author: Jaya Kesari