കായിക രംഗത്ത് മറക്കാനാകാത്ത ശബ്ദം… റോളർ സ്കേ റ്റിങ്ങിൽ 44വർഷത്തെ സ്വർണ്ണ താരകം ആയി “സന്തോഷ്‌ കുമാർ “

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- പൂജപ്പുര മണ്ഡപപരിസരം ഉണരുന്നത് റോളളർ സ്കേ റ്റിങ് കുട്ടികളുടെ “ആരവത്തോടെ “ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെ ഒത്തു കൂടി കാലിൽ ഉരുളുന്ന ചക്രങ്ങൾവച്ചുകെട്ടി അഭ്യാസം നടത്തുന്നു. റോളർ സ്കേ റ്റിങ് എന്ന കായിക വിനോദത്തിൽ കൂടി….. മറ്റെന്തു കായിക ഇനത്തെ ക്കാൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു കായിക ഇനമാണിത്. ഇതിനൊരു സവിശേഷത കൂടി ഉണ്ട്. കഴിഞ്ഞ 44വർഷക്കാലവും തികച്ചും സൗജന്യമായികുട്ടികളിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെയാണ്‌ ഇതിന്റെ മുഖ്യ പരിശീലകൻ ജെ സന്തോഷ്‌ കുമാർ തന്റെ സപര്യ തുടർന്നു കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇങ്ങനെ ഒരു കായിക ഇനം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നതുപോലെ മറ്റൊരു ഗുരു ഇല്ല എന്ന് തന്നെപറയാം. നൂറോളം പേർ ഈ കായിക ഇനത്തിൽ ഇവിടെ പരിശീലിക്കുന്നു. രണ്ടു വർഷം ആയി ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന ഒരു കൊച്ചുമിടുക്കനെ പരിചപെടാനിടയായി. ഇഷാൻ ആർ നബിയാർ. ആദ്യ വർഷത്തെ പരിശീലനം കഴിഞ്ഞപ്പോൾ തന്നെറോള്ളർ സ്‌കേ റ്റിങ്ങിൽ സിൽവർ, ബ്രോൺ സ് മെഡലുകൾ നേടി. രണ്ടാം വർഷത്തിൽ ഡിസ്ട്രറ്റിൽ 2സ്വർണ്ണ മെഡലുകൾ, സ്റ്റേറ്റിൽ 2സ്വർണ്ണം, നാഷണൽ ലെവലിൽ സെലെക്ഷൻ, പാലക്കാട്‌ ഓപ്പൺ മീറ്റിൽ 2സിൽവർ, എറണാകുളം ഓപ്പൺ മീറ്റിൽ 2സ്വർണ്ണം, തുടങ്ങിയ നിരവധി മെ ഡലുകൾക്ക് അർഹനായിഈകൊച്ചു മിടുക്കൻ. ഇയാൾ മാത്രമല്ല ഇവിടെ പഠിക്കുന്ന മിക്കവരും നിരവധി മെ ഡലുകൾക്കു അർഹരായവർ ആണ്. കേരള റോളർ സ്കേ റ്റിങ് അക്കാദമിയിൽ ഏവർക്കും മെമ്പർഷിപ് കൂടി ഉണ്ട്. ജെ സന്തോഷ്‌ കുമാർ കായിക രംഗത്തെ വാഗ്ദാനം ആയി മാറിയെങ്കിലും അദ്ദേഹത്തിനു അർഹമായ പ്രാധാന്യം നേടിയെടുത്തോ എന്നുള്ളത്നാം ഏവരും ചിന്തിക്കേണ്ട ഒരു വസ്തുത ആണ്.

You May Also Like

About the Author: Jaya Kesari