അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഏപ്രിൽ 23 മുതൽ 27വരെ പുത്തരിക്കണ്ടം മൈതാനിയിൽ ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിനിമാ നടൻ പദ്മശ്രീമധു നിർവഹിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം. ഗോപാൽ, സെക്രട്ടറി പ്രദീപ് എസ്, സീനിയർ ട്രസ്റ്റി സുധകുമാർ, വിഷ്ണു എം എസ്, സാഗർ എസ്, ജയശ്രീ ഗോപാലകൃഷ്ണൻ, ഹരിജിത് ബി ആർ, ഹരി പേട്ട, ഹിന്ദു മഹാ സമ്മേളനം മീഡിയ കോർഡിനേറ്ററും, ജയകേസരി &നമസ്തെ കേരള ചീഫ് ഡി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.