തിരുവനന്തപുരം :- ആഗോള പ്രേക്ഷകർക്ക് മുന്നിൽ കേരളത്തെ അവതരിപ്പിച്ചു ആപ്പിൾ ടി വി സീരിയസ് കാർ ആൻഡ് കൺട്രി ക്വസ്റ്റ്. മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ആണ് ട്രെയിലെർ പുറത്തിറക്കിയത്. കേരള ടൂറിസം പ്രമുഖ ബ്രട്ടീഷ് സ്റ്റുഡിയോയും, സംവിധായകൻ ഷാർലറ്റ് ഫാന്റ ല്ലിയും ആയി കൈകോർക്കുന്നു. ലോകത്തു തീർച്ചയായും കണ്ടിരിക്കേണ്ട ഡേ സ്റ്റിനേഷൻ എന്ന നിലയിൽ ഉള്ള കേരളത്തിന്റെ പെരുമക്ക് കൂടുതൽ ആഗോള അംഗീകാരം നൽകുന്നതാണ് ഈ ടെലിവിഷൻ സീരിയസ്. യാത്ര, സംസ്കാരം, ഓട്ടോ മോട്ടീവ് എന്നിവ സംയോജിക്കുന്ന ഈ പരമ്പര മലയാളി ആയ ദീപക് നരേന്ദ്രന്റെ ആശയം ആണ്. ആഷിക് താഹിർ, ലണ്ടനിലെ പ്രൊഡക്ഷൻ ടീം എന്നിവരുമായുള്ള സഹകരണത്തിൽ കൂടിയാണ് ദീപക് ഇത് സാധ്യ മാക്കിയത്. ഈ ഫിലിം നിലവിൽ യൂ എസ്, യൂ കെ, കാനഡ, ആസ്‌ട്രേലിയ, എന്നിവിടങ്ങളിൽ ആപ്പിൾ ടീവീ യിൽ സ്ട്രീം ചെയ്യുന്നുണ്ട്. ഇന്ത്യ ulpede 40രാജ്യങ്ങളിലെ മറ്റു ചാനലുകളിലും, ഒ ടി ടി പ്ലാറ്റ് ഫോമുകളിലും ഇത് പ്രദർശിപ്പിക്കും.