നിരവധി ക്രിമിനൽ കേസുകളിലെ പ്രതികഞ്ചാവുമായി പിടിയിൽ

4 kg കഞ്ചാവുമായി നിരവധി ക്രിമിനൽ കേസിലെ പ്രതി തിരുമല സ്വദേശി വിഷ്ണു നെയ്യാറ്റിൻകര എക്സൈസിൻ്റെ പിടിയിൽ. ഇലക്ഷനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് തൻ്റെ ആട്ടോറിക്ഷയിൽ രഹസ്യമായി കടത്തി കൊണ്ടുവന്ന 4 കിലോയോളം കഞ്ചാവ് എക്സൈസ് കണ്ടുപിടിച്ച് കേസ്സാക്കി പ്രതിയെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളുടെ പ്രതിയാണ് ഇപ്പോൾ നെയ്യാറ്റിൻകര എക്സൈസിൻ്റെ വലയിൽ വീണത്.
നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ JS പ്രശാന്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രത്യേക പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജയൻ, രാജേഷ് കുമാർ ,പ്രസന്നൻ, ലാൽ കൃഷ്ണ, അനീഷ് , അഖിൽ, വിനോദ്, അൽത്താഫ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari